ബാലഭിക്ഷാടനം: രണ്ടു കുട്ടികളെ മോചിപ്പിച്ചു

Saturday 27 January 2018 9:21 pm IST

 

ആലപ്പുഴ: ഭിക്ഷാടനത്തില്‍ ഒന്നും, എട്ടും വയസുള്ള പെണ്‍കുട്ടികളെ ആലപ്പുഴ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ചൈല്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ മോചിപ്പിച്ചു. 

  ശരണ്യബാല്യം പദ്ധതിയുടെ ഭാഗമായി അര്‍ത്തുങ്കല്‍ ബസിലിക്കയിലെ പെരുന്നാളിനോടനുബന്ധിച്ച്, പോലീസ്, തൊഴില്‍ വകുപ്പ്, എന്നിവയുടെ പങ്കാളിത്തത്തോടെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ബാലഭിക്ഷാടനത്തില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. 

  കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണം പെണ്‍കുട്ടികളേയും പെണ്‍കുട്ടികളുടെ അമ്മയെന്ന് അവകാശപ്പെട്ട എത്തിയ സ്ത്രീയേയും മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു. 

  ബാലഭിക്ഷാടനത്തിന് നിയോഗിച്ചവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍  ചെയ്യാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാലഭിക്ഷാടനത്തിന് കുട്ടികളെ നിയോഗിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയും നല്‍കാവുന്ന ശിക്ഷയാണ്. 

  പൊതുജനങ്ങള്‍ക്ക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ 8281899463 എന്ന നമ്പറിലോ 1517 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.