ആംബുലന്‍സില്‍ കാറിടിച്ച് 2പേര്‍ക്ക് പരിക്ക്

Saturday 27 January 2018 9:22 pm IST

 

അമ്പലപ്പുഴ. രോഗിയുമായി പോയ 108 ആബുലന്‍സിനെ മറികടക്കാന്‍, ശ്രമിച്ച കാര്‍ ആ ബുലന്‍സില്‍ ഇടിച്ച് കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. 

  പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കുറവന്‍തോട്  ദാറുസലാമില്‍ ഷിഹാസ് (21),  ബന്ധു സഫിയത്ത് (75) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ദേശീയ പാതയില്‍ പുന്നപ്ര കുറവന്‍തോട് ജങ്ഷനില്‍ വച്ചായിരുന്നു അപകടം.

   ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്നും  വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ പതിനഞ്ചുകാരനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നതിനിടയില്‍ പിന്നാലെ വന്ന കാര്‍ 108 ആംബുലന്‍സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിടയില്‍ ആംബുലന്‍സില്‍ ഇടിക്കുകയും ആഘാതത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയുമായിരുന്നു. 

  പിന്നീട് ആംബുലന്‍സില്‍ ഉണ്ടായിരുന്ന 15കാരനയും പരിക്കേറ്റ കാര്‍ യാത്രക്കാരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് അനുഭപ്പെട്ടങ്കിലും പുന്നപ്ര എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.