കോട്ടയത്തെ കണ്ണൂരാക്കാന്‍ സിപിഎം ശ്രമം: പത്മകുമാര്‍

Sunday 28 January 2018 2:00 am IST
കോട്ടയം ജില്ലയെ കണ്ണൂര്‍ മോഡല്‍ സംഘര്‍ഷ മേഖലയാക്കാന്‍ പോലീസിന്റെ സഹായത്തോടെ സിപിഎം കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവും ജില്ലാ പ്രഭാരിയുമായ അഡ്വ.ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു.

 

ഏറ്റുമാനൂര്‍: കോട്ടയം ജില്ലയെ കണ്ണൂര്‍ മോഡല്‍ സംഘര്‍ഷ മേഖലയാക്കാന്‍ പോലീസിന്റെ സഹായത്തോടെ സിപിഎം കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവും ജില്ലാ പ്രഭാരിയുമായ അഡ്വ.ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു. മാര്‍ച്ച് 13,14,15 തീയതികളില്‍ കോട്ടയത്ത് നടത്തുന്ന  വികസ് യാത്രയുടെ സമാപന ചടങ്ങുകളുടേയും സമ്മേളനത്തിന്റേയും മുന്നൊരുക്കങ്ങളുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മറ്റി ഭാരവാഹികളുടേയും  പ്രഭാരിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നടത്തുന്ന അക്രമങ്ങളെ ബിജെപി ജനാധിപത്യ രീതിയില്‍ നേരിടും. ഇതിന്റെ ഭാഗമായി ഫെബ്രുവരി 5ന് കോട്ടയത്ത് 9 മുതല്‍ വൈകിട്ട് 6 വരെ  പ്രകടനങ്ങളും സമ്മേളനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ് വി.നാഥ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.