കോട്ടയം: കേരള ചലച്ചിത്ര അക്കാദമിയും ആത്മയും ഫെബ്രുവരി രണ്ടു മുതല്‍ എട്ടു വരെ കോട്ടയം അനശ്വര തീയേറ്ററില്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രവേശന പാസ് വിതരണം ആരംഭിച്ചു.
ഇടുക്കി ഡി.എഫ്.ഒ. ശില്പാ വി. കുമാര്‍ ആദ്യകാല ചലച്ചിത്ര നിശ്ചല ഛായാഗ്രാഹകനായ ചിത്രാകൃഷ്ണന്കുട്ടിക്ക് പ്രഥമ ഡെലിഗേറ്റ് പാസ് നല്കി. ചലച്ചിത്രോത്സവ ഡയറക്ടര്‍ ജോഷി മാത്യു, ബിനോയ് വേളൂര്‍, തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, സംവിധായകന് പ്രദീപ് നായര്‍, സണ്ണികല്ലൂര്‍, നടന് പി.ആര്. ഹരിലാല്‍, വി.കെ. ജയകുമാര്‍, ബിനോയ് ഇല്ലിക്കല്‍, സോമു മാത്യു, ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എല്ലാ ദിവസം രാവിലെ 10 മുതലാണ് പ്രദര്‍ശനം. വൈകിട്ട് 4 മുതല്‍ 5 വരെ ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. ഡെലിഗേറ്റ് പാസ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയുമായി രാവിലെ 10 നും വൈകിട്ട് 6 നും ഇടയ്ക്കുള്ള സമയത്ത് കോട്ടയം അനശ്വര തീയേറ്ററിലെ ഫെസ്റ്റിവല്‍ ഓഫീസില്‍ എത്തണം.18 വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയുമായി എത്തിയാല്‍ 200 രൂപ നല്കിയാല് മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: