ചെറുപുഴ: കേരള സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനത്തിനും യുവജന വഞ്ചനയ്ക്കുമെതിരെ ഭാരതീയ ജനതാ യുവമോര്‍ച്ച പെരിങ്ങോം വയക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാടിയോട്ട് ചാല് ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് രൂപേഷ് തൈവളപ്പില്‍ ഉദ്ഘാടനം ചെയ്തു. കെ.പി.രൂപേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.വി.ശ്രീകുമാര്‍, രമാ സനില്‍ കുമാര്‍, കെ.വി.രാമചന്ദ്രന്, ടി.പി.മാധവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: