കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജിത വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൂക്ഷ്മ-ചെറുകിട-വ്യവസായ സംരംഭകര്‍ക്കായി ടെക്നോളജി ക്ലിനിക്ക് നടത്തുന്നു. 29, 30 തീയതികളില്‍ ഹോട്ടല്‍ സ്കൈ പാലസില്‍ നടക്കുന്ന പരിപാടി 29 ന് രാവിലെ 10 മണിക്ക് മൈക്രോ, സ്മോള്‍ & മീഡിയം എന്റര്‍പ്രൈസസ് ഡവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറകടര്‍ പി.വി.വേലായുധന് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിക്കും.
ഫുഡ് പാക്കേജിംഗ്, മരം-മുള അടിസ്ഥാന വ്യവസായങ്ങള്‍, മല്‍സ്യ-മാംസ-പാല് സംസ്കരണം മുതലായ മേഖലകളില്‍ നിലവിലുള്ള വ്യവസായികള്‍, പുതിയ സംരംഭകര്‍ എന്നിവര്‍ക്കുള്ള സാങ്കേതിക ബോധവല്‍ക്കരണമാണ് പരിപാടി ലക്ഷ്യമിടുന്നത്. പരിപാടിയോടനുബന്ധിച്ച് മുംബൈ സ്കൂള്‍ ഓഫ് പാക്കേജിംഗ്, പീച്ചിയിലുള്ള കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളത്തുള്ള മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ, വ്യവസായ വകുപ്പ് എന്നീ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധര്‍ സാങ്കേതിക പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: