വാര്‍ഷികത്തിന് തുടക്കമായി

Sunday 28 January 2018 1:15 am IST

 

തലശ്ശേരി: ആത്മബോധോദയസംഘം ശ്രീഭൂതാനന്ദാശ്രമം തലശ്ശേരി ശാഖയുടെ പതിനൊന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ രാവിലെ 8 മണിക്ക് നടന്ന സമൂഹാരാധനക്ക് ശേഷം നടന്ന തൃക്കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ട്രസ്റ്റ് മെമ്പര്‍ സ്വാമി ദയാനന്ദന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രഭാഷണം, സമൂഹാരാധന, എഴുന്നള്ളത്ത്, ഗുരുപൂജ എന്നിവ നടന്നു. ഇന്ന് രാവിലെ 8.30 നും വൈകുന്നേരം 7.30 നും പ്രഭാഷണം, വാര്‍ഷികദിനമായ നാളെ രാവിലെ 8 മണിക്ക് പ്രഭാഷണം, 9.15 ന് ഘോഷയാത്ര, 11 ന് വാര്‍ഷിക പൊതുസമ്മേളനം എന്നിവ നടക്കും. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്റെ അധ്യക്ഷതയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് സമൂഹസദ്യ, രാത്രി 7 മണിക്ക് ഗുരുപൂജ, സമൂഹാരാധന, 30 ന് വൈകുന്നേരം 6.30 ന് തൃക്കൊടിയിറക്ക് എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.