കേരള സയന്‍സ് കോണ്‍ഗ്രസ്സിന് ഇന്ന് തുടക്കമാകും

Sunday 28 January 2018 1:18 am IST

 

തലശ്ശേരി: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മുപ്പതാമത് കേരള സയന്‍സ് കോണ്‍ഗ്രസ്സിന് ഇന്ന് തലശ്ശേരിയില്‍ തുടക്കമാകും. രാവിലെ 10 മണിക്ക് ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സാംക്രമിക രോഗങ്ങള്‍ ലോകമാകെ പിടിമുറുക്കി വെല്ലുവിളികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വൈറസും സാംക്രമിക രോഗങ്ങളും എന്നതാണ് ഈ വര്‍ഷത്തെ സയന്‍സ് കോണ്‍ഗ്രസ് മുഖ്യപ്രമേയമായി ചര്‍ച്ച ചെയ്യുക.

കോളേജില്‍ പ്രത്യേകം ഒരുക്കിയ ഇ.കെ.ജാനകിയമ്മാള്‍ ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. കേരള സയന്‍സ് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡോ.സുരേഷ് ദാസ് അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി, എ.എന്‍.ഷംസീര്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. അനുസ്മരണ പ്രഭാഷണങ്ങള്‍, കൃഷി, ബയോടെക്‌നോളജി, പരിസ്ഥിതി ശാസ്ത്രം, ആരോഗ്യശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങി പന്ത്രണ്ടോളം വിഷയങ്ങളില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പഠന കണ്ടെത്തലുകളില്‍ 230 എണ്ണം പ്രബന്ധ രൂപത്തിലും 223 എണ്ണം പോസ്റ്റര്‍ രൂപത്തിലും അവതരിപ്പിച്ച് ചര്‍ച്ച നടത്തും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചില്‍ഡ്രണ്‍സ് സയന്‍സ് കോണ്‍ഗ്രസ്സും പ്രമുഖരുമായി മുഖാമുഖവും ഒരുക്കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.