ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Sunday 28 January 2018 1:23 am IST

 

പുതിയതെരു: ഷോക്കേറ്റ് ഇതരസംസ്ഥാനത്തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ജില്ലയിലെ ആര്യ നഗര്‍ അലി അക്ബറിന്റെ മകന്‍ ബര്‍ക്കത്തലി(23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കീരിയാട്ട് വെച്ചായിരുന്നു അപകടം. സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ നിന്ന് ജിപ്തം ബോര്‍ഡ് പ്രവൃത്തിക്കിടയില്‍ മോട്ടോര്‍ കപ്പാസിറ്ററില്‍ സില്‍വര്‍ പേപ്പര്‍ ചുറ്റുന്നതിനിടയില്‍ ഷീറ്റ് ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് അപകടം. ഷോക്കേറ്റ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടയില്‍ രണ്ട് സഹപ്രവര്‍ത്തകര്‍ക്കും ഷോക്കേറ്റു. പരിക്കേറ്റ സാബിറലി(25), റാഷിദ്(24) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബര്‍ക്കത്തലിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.