ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

Sunday 28 January 2018 1:25 am IST

 

കണ്ണൂര്‍: ഡീസല്‍, പെട്രോള്‍ വില വര്‍ധനവ് പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടേതടക്കം ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫീസിലേക്കും കലക്ടറേറ്റിലേക്കും മാര്‍ച്ച് നടത്തി. ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് വൈസ് ചെയര്‍മാന്‍ രാജ് കുമാര്‍ കരുവാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ടി.എം.സുധാകരന്‍, എം.വി.വത്സലന്‍ എന്നിവര്‍ സംസാരിച്ചു. 

കലക്ടറേറ്റ് മാര്‍ച്ച് ചെയര്‍മാന്‍ എം.വി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. പി.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. രാജ് കുമാര്‍ കരുവാരത്ത്, ടി.എം.സുധാകരന്‍, കെ.വിജയന്‍, ടി.രഞ്ചിത്ത് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.