കരിങ്കല്‍ക്കുഴി: കെഎസ്ആന്റ്എസി വനിതാവേദിയുടെ ദര്‍പ്പണ സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് പ്രശസ്ത ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രന് നിര്‍വ്വഹിക്കും. രതീഷ്കുമാര്‍ പല്ലവി, വാസവന് പയ്യട്ടം എന്നിവര്‍ അതിഥികളായിരിക്കും. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കുച്ചുപ്പുടിയില്‍ എ ഗ്രേഡ് നേടിയ മാളവിക നാരായണന്, ജില്ല ഫുട്ബോള്‍ ടീമിലേക്ക് സെലക്ഷന് നേടിയ കെ രാഹുല്‍, കുടുംബശ്രീ ജില്ല ബഡ്സ് ഫെസ്റ്റില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ വര്‍ഷ വിജയന് എന്നിവരെ അനുമോദിക്കും. വനിതാവേദി സ്വാശ്രയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും നടക്കും. തുടര്‍ന്ന് മാളവിക നാരായണന് അവതരിപ്പിക്കുന്ന നൃത്താഞ്ജലി, കെഎസ്ആന്റ്എസി ബീറ്റീല്‍സ് അവതരിപ്പിക്കുന്ന മൈംഷോ, കണ്ണൂര്‍ സംഗീത കൂട്ടായ്മ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: