പത്തനംതിട്ട: ഇകെ നായനാര്‍ സ്മാരക ഫണ്ട് തിരിമറിയെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പത്തനംതിട്ട അയിരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും കോഴഞ്ചേരി ഏരിയ കമ്മറ്റി അംഗവുമായ വി പ്രസാദിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ഇയാളെ നേരത്തേയും സാമ്പത്തിക ക്രമക്കേടില്‍ ആറ് മാസം പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. അയിരൂര്‍ സഹകരണ ബാങ്ക് പ്രസിഡറ്റ് കൂടിയാണ് പ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: