ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക.
സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശേഷം ബജറ്റ് അനുബന്ധ ചര്‍ച്ചകളും നടക്കും.
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുക. ലോക് സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ ഈ വര്‍ഷത്തെ പൊതുബജറ്റ് കൂടുതല്‍ ജനപ്രിയമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: