അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ കാര്‍ കുളത്തിലേക്കു മറിഞ്ഞ് 7 മരണം. മരിച്ചവരില്‍ രണ്ട് പോലീസുകാരുമുള്പ്പെടുന്നു. കനത്ത മൂടല്‍മഞ്ഞ് മൂലം ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടകാരണം. അലിഗഡിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്.
ദല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് തുടരുകയാണ്. പല ട്രെയിന്‍ സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. 43 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: