ത്രിപുര തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Sunday 28 January 2018 11:41 am IST

ന്യൂദല്‍ഹി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 44 പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  അറുപതംഗ നിയമസഭയില്‍ 51 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുക. മറ്റ് സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥികളുടെ പട്ടിക മുതിര്‍ന്ന നേതാവ് ജെ.പി നഡ്ഡ, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ചേര്‍ന്നാണ് പുറത്ത് വിട്ടത്.

ധന്‍പൂരില്‍ നിന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പ്രതിമ ഭൗമിക് മത്സരിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലാബ് കുമാര്‍ ദേബ് ബനമലിപൂരില്‍ നിന്ന് ജനവിധി തേടും. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 3ന് ഫലം പ്രഖ്യാപിക്കും. 

ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ബിജെപി ത്രിപുരയില്‍ വിജയം നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.  കോണ്‍ഗ്രസില്‍ നിന്നും തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എ മാര്‍ ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.