കോഴിക്കോട്: ബിനോയ് കോടിയേരിക്ക് ദുബായ് പോലീസ് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ആരോപണം ഉയർന്ന ദിവസം ബിനോയിയുടേതായി പുറത്തു വന്ന വിശദീകരണത്തിൽ ദുബായിൽ ചെക്കു കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്. കോടതി 60,000 ദിർഹം പിഴ ഈടാക്കിയെന്നും ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കുമ്മനം രാജശേഖരൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എന്നാൽ, ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തിൽ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ രണ്ടും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാകുമെന്നും കുമ്മനം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: