കോൺഗ്രസിലെ മുതിർന്ന നേതാക്കൾ യുവനേതാക്കൾക്ക് വഴികാട്ടികളാകണം

Sunday 28 January 2018 2:23 pm IST

കൊല്‍ക്കത്ത: കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ യുവ നേതാക്കള്‍ക്ക് വഴികാട്ടിയാകണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ്. പാര്‍ട്ടിയെ ദ്രോഹിക്കുന്നതിനു പകരം യുവ നേതാക്കൾക്ക് അവർ വഴികാട്ടികളായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. 

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു പാര്‍ട്ടി ചുമതലകള്‍ യുവാക്കളിലേക്കെത്തണം. ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തിരിച്ചുവരവിലേക്കാണു വിരല്‍ ചൂണ്ടുന്നത്. രാഹുല്‍ ഗാന്ധി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായതിന്റെ തെളിവാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലമെന്നും രമേശ് വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.