ചെന്നൈ: തമിഴ്നാട് സര്‍ക്കാറ മദ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് കമല്ഹാസന്. ചെന്നൈ മാട്രാം ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കുവെയാണ് കമല്ഹാസന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ടാസ്മാക് ഷോപ്പിലുടെ മദ്യം വില്‍ക്കുന്നതിന് പകരം ആരോഗ്യ മേഖലക്കും വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും കമല്ഹാസന് പറഞ്ഞു. നാളെ നമ്മുടേത് എന്ന മുദ്രവാക്യമുയര്‍ത്തി തമിഴ്നാട്ടില്‍ രാഷ്ട്രീയയാത്ര നടത്താനിരിക്കെയാണ് കമല്ഹാസന് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ചോദിച്ചറിയുക എന്നതാണ് യാത്രയിലുടെ കമല്‍ ലക്ഷ്യമിടുന്നത്. പുതിയ പാര്‍ട്ടി സംബന്ധിച്ച് കമലിന്റെപ്രഖ്യാപനം ഫെബ്രുവരി 21ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: