കാബൂൾ ഭീകരാക്രമണം; മരണം 95

Sunday 28 January 2018 3:30 pm IST

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി. സ്ഫോടനത്തിൽ 250 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്ന് അധികൃതര്‍ വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പോലീസ് ചെക്ക്‌പോസ്റ്റിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതിനായാണ് ആംബുലന്‍സ് ഉപയോഗിച്ചത്.രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയാണന്ന് കളളം പറഞ്ഞ് ആദ്യ ചെക്‌പോസ്റ്റ് കടന്നു. എന്നാല്‍ രണ്ടാമത്തെ ചെക്ക്‌പോസ്റ്റില്‍ വെച്ച് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.നിരവധി എംബസികളും പ്രധാന ഓഫീസുകളും പ്രവത്തിക്കുന്ന പ്രദേശത്തെ സ്ഫോടനം മരണസംഖ്യ കൂട്ടി. സമീപത്ത് തന്നെ നിരവധി ആശുപത്രികളും സ്കൂളുകളും പ്രവത്തിച്ചിരുന്നു. 

അതേ സമയം ആക്രമണത്തെ ലോക രാജ്യങ്ങൾ അപലപിച്ചു. ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയും അവരുടെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരതയ്‌ക്കേതിരെ അഫ്ഗാനിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലപ്പെട്ടവരോടുള്ള ആദരവ സൂചകമായി പാരീസിലെ ഈഫൽ ഗോപുരം ഇരുട്ടണിയും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.