തമിഴ്‌നാട്ടില്‍ ബസ്ചാര്‍ജ്ജ് കുറച്ചു

Sunday 28 January 2018 5:02 pm IST

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഭാഗികമായി കുറച്ചു. പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളപൊതുജനങ്ങളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ബസ് ചാര്‍ജ്ജ് കുറയ്ക്കാന്‍ തീരുമാനിച്ചത്. ജനുവരി 19ന് വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ്ജാണ് വീണ്ടും കുറച്ചത്. ഇതോടെ ഓര്‍ഡിനറി/ടൗണ്‍ ബസുകളിലെ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയായി വര്‍ദ്ധിപ്പിച്ചത് വീണ്ടും നാല് രൂപയായി കുറയും. പരമാവധി ചര്‍ജ്ജ് 23ല്‍ നിന്നും 22ആയി കുറയും. 28 സ്റ്റേജുകളിലാണ് പുതിയ നിരക്ക് ബാധകമായിരിക്കുക. പുതിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും.

മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംടിസി) ഉള്‍പ്പടെയുള്ള എട്ട് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസുകള്‍ക്കും നിരക്ക് കുറച്ചത് ബാധകമായിരിക്കുമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 

ഓര്‍ഡിനറി മൊഫ്യൂസില്‍ ബസുകളില്‍ ഒരു കിലോമീറ്ററിന് 60 പൈസയാക്കിയത് 58 പൈസയാക്കി കുറയ്ക്കും. വര്‍ദ്ധനവിന്മുന്‍പ് ഇത് 42 പൈസ മാത്രമായിരുന്നു. എക്‌സ്!പ്രസ് ബസുകളില്‍ 80 പൈസയായിരുന്നത് 75 പൈസയായും സൂപ്പര്‍ ഡീലക്‌സ് ബസുകളില്‍ 90 പൈസയില്‍ നിന്ന് 85 പൈസയായും കുറയ്ക്കും. നിരക്കിളവ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഓരോ 200 കിലോമീറ്റര്‍ യാത്രയ്ക്കും അഞ്ച് രൂപ മുതല്‍ 20 രൂപ വരെ കുറവ് വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.