മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ 'ശശീന്ദ്രന്‍ മോഡല്‍' കേസില്‍ കുടുങ്ങി, രക്ഷപ്പെട്ടു

Sunday 28 January 2018 6:36 pm IST
മദ്ധ്യപ്രദേശില്‍ കേരളത്തിലേതിനു സമാനമായ 'ഹണീട്രാപ്' കേസ്. പത്രപ്രവര്‍ത്തക അറസ്റ്റില്‍. സഹായിയെ തിരയുന്നു

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ഒരു 'ശശീന്ദ്രന്‍ കേസ്'. കോണ്‍ഗ്രസ് എംഎല്‍എയെ 'ഹണീ ട്രാപ്പില്‍' കുടുങ്ങി, കഷ്ടിച്ച് രക്ഷപ്പെട്ടു. പോലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. സഹായി ഒളിവിലാണ്. അതേസമയം പോലീസ് സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുമുണ്ട്.

കേസിന് ശശീന്ദ്രന്‍ കേരളത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെക്കേണ്ടിവന്ന സംഭവത്തോട് സാദൃശ്യം ഏറെയാണ്. പെണ്‍കുട്ടി പത്രപ്രവര്‍ത്തകയാണ്. ടിവിയാണ് നേതാവിനെ കുടുക്കാന്‍ ഉപയോഗിച്ചത്. േഫാണായിരുന്നു മാര്‍ഗ്ഗം. കേസ് ഒതുക്കിത്തീര്‍ക്കാനായിരുന്നു ശ്രമം. 

പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥിയായ ഇരുപത്തൊന്നുകാരി ഭിന്ദിലെ അടാരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഹേമന്ത് കടാരിയയെ ഹണീ ട്രാപ്പില്‍ കുടുക്കി. രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരസ്യ പ്രസ്താവന നടത്തുമെന്ന് ഭീഷണിപ്പെടുത്തി. 

അതിനുമുമ്പ് പലവട്ടം എല്‍എല്‍എയോട് ഫോണില്‍ സംസാരിച്ച് ബന്ധം ഉണ്ടാക്കി. പല പരിപാടികളിലുംവെച്ച് ഇവര്‍ തമ്മില്‍ കണ്ടു. പിന്നീട് ഇവര്‍ ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. 

ഇതിനു ശേഷം ജനുവരി 17-ന് ഫോണ്‍ വിളിച്ച്, രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന് പരസ്യപ്രസ്താവന നടത്തുമെന്ന് ഭീഷണിപ്പെടുത്തി. 

ഇതിനിടെ പെണ്‍കുട്ടി ആരോപണം സാമൂഹ്യ മാദ്ധ്യമങ്ങില്‍ പ്രചരിപ്പിച്ചു. അതോടെ 25 ലക്ഷത്തിന് പ്രശ്‌നം ഒത്തുതീര്‍ക്കാമെന്ന് എംഎല്‍എ കടാരിയ അറിയിച്ചു. ഇതിന്റെ ആദ്യഗഡുവായി അഞ്ചുലക്ഷം നല്‍കാമെന്നറിയിച്ചു. തുക കൈമാറാന്‍ നിശ്ചയിച്ച സ്ഥലവും കൈമാറുന്ന നോട്ടുകളുടെ നമ്പരും മറ്റു വിവരങ്ങളും എംഎല്‍എ പോലീസിനെ അറിയിച്ചു. അങ്ങനെ പെണ്‍കുട്ടിയെ ക്രൈം ബ്രാഞ്ച് പോലീസ് കുടുക്കി. പെണ്‍കുട്ടിയെ 14 ദിവസത്തേക്ക് പോലീസ്‌റിമാന്‍ഡില്‍ അയച്ചു. സഹായി വിക്രംജിത് സിങ്ങിനെ തിരയുകയാണ്. ഐപിസി 348, 388, 120 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

അതേസമയം, എംഎല്‍എ ഭീഷണിക്ക് വശംവദനാകുന്ന സാഹചര്യം എന്തായിരുന്നുവെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുമായി ഉണ്ടായിരുന്ന അടുപ്പവും സ്വാതന്ത്ര്യവും എത്രത്തോളം എന്നുമറ്റുമുള്ള അന്വേഷണവും നടത്തുമെന്ന് പോലീസ് പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.