എന്‍എസ്എസ് താലൂക്ക് യൂണിയന് പുതിയ നേതൃത്വം

Monday 29 January 2018 2:00 am IST

 

ആലപ്പുഴ: എന്‍എസ്എസ് അമ്പലപ്പുഴ താലൂക്ക് യൂണിയന് പുതിയ നേതൃത്വം. പ്രസിഡന്റായി വണ്ടാനം 1097 കരയോഗത്തിലെ പി. രാജഗോപാല പണിക്കരെയും, വൈസ്പ്രസിഡന്റായി 1693 കരയോഗത്തിലെ ഡോ. ഡി. ഗംഗാദത്തന്‍ നായരെയും തെരഞ്ഞടുത്തു. ഭരണസമിതിയംഗങ്ങളായി എസ്. സുരേന്ദ്ര നാഥ്, കെ. ഹരിദാസ്, കെ. ജി. സാനന്ദന്‍, സി. അനന്തകൃഷ്ണന്‍, കെ. എസ്. വിനയകുമാര്‍, എസ്. വാസുദേവന്‍ നായര്‍, ബി. ഓമനക്കുട്ടന്‍, പി. സുനില്‍, എന്‍. മുരുകദാസ് എന്നിവരെ തെരഞ്ഞെടുത്തു. ഇലക്ടറല്‍ റോള്‍ മെമ്പര്‍ പി. രാജഗോപാല പണിക്കരാണ്. ചേര്‍ത്തല താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം കെ.കെ. പത്മനാഭ പിള്ള യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രതിനിധികളായ രാധാമോഹന്‍, ജി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.