ആലപ്പുഴ: കുതിരപ്പന്തി – ഗുരുമന്ദിരം റാേഡിന് കുറുകെ കടന്നുപോകുന്ന ബൈപാസില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. ടികെഎംഎം യുപി സ്കൂള്‍, വട്ടയാല്‍ സെന്റ് മേരീസ് ഹൈസ്കൂള്‍, പുന്നപ്ര സാഗര ഹോസ്പിറ്റല്‍, ആലപ്പുഴ റെയില്‍വേ സ്റ്റേഷന് എന്നിവയെ ബന്ധിപ്പിച്ചാണ് ബൈപാസ്.നേരത്തേ മന്ത്രി ജി.സുധാകരന്, കെ.സി.വേണുഗോപാല്‍ എംപി കേന്ദ്രഉപരിതലഗതാഗത മന്ത്രി, കളക്ടര്‍ എന്നിവര്‍ക്ക് പ്രദേശവാസികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മരാമത്ത് മന്ത്രിയെ സര്‍വകക്ഷി സംഘം നേരില്‍ക്കണ്ട് അടിപ്പാതയുടെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.അനുഭാവപൂര്‍വം പരിഗണിക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് എം.എസ്. സുരേഷ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: