ആലപ്പുഴ: എല്‍ഡിസി ലാസ്റ്റ് ഗ്രേഡ്, കെഎസ്ആര്‍ടിസി തുടങ്ങിയ മുഴുവന്‍ റാങ്കുലിസ്റ്റുകളിലും നിയമനം നടത്തുക, പിഎസ്സി സര്‍ക്കാര്‍ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന് അദ്ധ്യക്ഷനാകും. ശ്രീരാജ് ശ്രീവിലാസം, അജി ആര്. നായര്‍, പ്രമോദ് കാരയ്ക്കാട് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: