അവധി വേതനം അനുവദിച്ച് ഉത്തരവായി

Monday 29 January 2018 2:00 am IST

 

മുഹമ്മ: ടെക്സറ്റെയില്‍ മില്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള സ്പിന്നിങ് മില്ലുകളിലെ കാഷ്വല്‍ തൊഴിലാളികള്‍ക്ക് അവധി വേതനം അനുവദിച്ച് ഉത്തരവായി. അവധി ആനുകൂല്യം ഇല്ലാത്ത സാഹചര്യത്തില്‍ കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്ലിലെ ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയു സി എന്നീ യൂണിയനുകള്‍ സംയുക്തമായി തൊഴില്‍ മന്ത്രിയ്ക്കും ലേബര്‍ കമ്മീഷണര്‍ക്കും നല്‍കിയ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. യൂണിയനുകളുടെ സെക്രട്ടറിമാരായ രാജീവ്(ബിഎംഎസ്), സബ്ജു(സിഐടിയു), മാര്‍ട്ടിന്‍മാത്യൂ(ഐഎന്‍ടിയുസി) എന്നിവരാണ് നിവേദനം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.