ചെറുനെല്ലി ആദിവാസി കോളനിയില്‍ ആരോഗ്യ ജാഗ്രത സര്‍വ്വെ നടത്തി

Sunday 28 January 2018 2:20 am IST

 ഗൃഹസന്ദര്‍ശന ശുചിത്വ സര്‍വ്വേ എറണാകുളം മഹാരാജാസ് കോളേജിലെ സാമ്പത്തിക വിഭാഗത്തിലെ ലെക്ച്ചറര്‍ കെ.ജെ.മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. 

   ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ജെ.ആരോഗ്യം ജോയ്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.  സാമ്പത്തിക വിഭാഗത്തിലെ ലെക്ച്ചറര്‍ ജാനകി മുഖ്യപ്രഭാഷണം നടത്തി.  തുടര്‍ന്ന് ചെറുനെല്ലി കോളനിയിലെ മുഴുവന്‍ വീടുകളിലും മഹാരാജസ് കോളേജിലെ ഒന്നാം വര്‍ഷ എം.എ.വിദ്യാര്‍ത്ഥികള്‍ ഗൃഹസന്ദര്‍ശന ശുചിത്വ സര്‍വ്വേ നടത്തി. പരിപാടിയില്‍ ചെറുനെല്ലി ഏക അധ്യാപക വിദ്യാലയത്തിലെ അധ്യാപകന്‍ ജിതിന്‍ ജോര്‍ജ്ജ് സ്വാഗതവും, പി.ജി വിദ്യാര്‍ത്ഥി ക്രിസ്തുദാസ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.