കോട്ടയം: സംസ്ഥാനത്തെ ഏറ്റവും മികച്ച ചില്‍ഡ്രന്‍സ് ഹോമിനുള്ള അവാര്‍ഡ് കോട്ടയം തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമിന് ലഭിച്ചു.
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ അടിസ്ഥാന-ഭൗതിക സാഹചര്യങ്ങള്‍, കുട്ടികളുടെ സര്വ്വതോന്മുഖമായ വികസനം, കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിനടത്തിയ ഫലപ്രദമായ ഇടപെടലുകള്‍ എന്നിവ വിലയിരുത്തിയാണ് തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിനെ തെരഞ്ഞെടുത്തത്. ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ സമാപന സമ്മേളനത്തില്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന് തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവരില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: