കഞ്ചാവ് മാഫിയ ബിജെപി നേതാവിനെ വീടുകയറി ആക്രമിച്ചു

Monday 29 January 2018 2:00 am IST
കഞ്ചാവ് മാഫിയ ന്യൂനപക്ഷ മോര്‍ച്ച അയര്‍ക്കുന്നം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു.

 

അയര്‍ക്കുന്നം: കഞ്ചാവ് മാഫിയ ന്യൂനപക്ഷ മോര്‍ച്ച അയര്‍ക്കുന്നം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. 

അമയന്നൂര്‍ ഉതുപ്പാന്‍ പറമ്പില്‍ ഒ.എം.ഐപ്പിന്റെ വീടാണ് ആക്രമിച്ചത്.്.ഇവര്‍ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്,ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ ശശി, അശ്വാരൂഡന്‍, ദശ്വാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍  ഒരു സംഘം ആളുകള്‍ വീടിന്റെ ഗേറ്റ്്് ചവിട്ടി തുറന്നു അകത്തുകടന്നു ഐപ്പിനെ ആക്രമിക്കുകയായിരുന്നു. വടിയും കല്ലും കമ്പി വടിയുമായി. എത്തിയ ആക്രമിസംഘം ഐപ്പിനെ അടിച്ചു വീഴ്ത്തി. തടയാന്‍ ചെന്ന ഭാര്യ അന്നമ്മയെയും ആക്രമിച്ചു.ശബ്ദം കേട്ടെത്തിയ സഹോദരന്റെ ഭാര്യ റീനയെ വടിക്ക്്് ആക്രമിച്ചു.മര്‍ദ്ദനത്തില്‍ അവശരായ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്്. അമയന്നൂരും പരിസരത്തും കഴിഞ്ഞ കുറെ നാളായി കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം സജീവമാണ്. ആളൊഴിഞ്ഞ പ്രദേശവും റബ്ബര്‍ തോട്ടവും സ്‌കൂളും കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവു വില്‍പ്പന നടത്തുന്നത്‌സംഭവത്തില്‍ അയര്‍ക്കുന്നം പോലീസ് കേസെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.