ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഡിഗ്രി, പിജി, പിഎച്ച്ഡി പ്രവേശനം

Monday 29 January 2018 2:30 am IST

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) ബാംഗ്ലൂര്‍- ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശ്രേഷ്ഠ സ്ഥാപനമാണിത്. ഇവിടെ ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നടത്താവുന്ന നാലുവര്‍ഷത്തെ ഫുള്‍ടൈം ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) റിസര്‍ച്ച് പ്രോഗ്രാം മുതല്‍ അക്കാഡമിക് മികവുള്ള ശാസ്ത്ര സാങ്കേതിക ബിരുദധാരികള്‍ക്ക് ഗവേഷണ പഠനം നടത്താവുന്ന ഫുള്‍ടൈം ഇന്റിഗ്രേറ്റഡ് പിഎച്ച്ഡി, ഡോക്ടറല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ വരെയുണ്ട്. മികച്ച പഠന സൗകര്യവും വൈദഗ്ധ്യമുള്ള ഫാക്കല്‍റ്റികളും തുടര്‍പഠന സാധ്യതകളും പ്ലേസ്‌മെന്റ് സൗകര്യവുമെല്ലാം ഐഐഎസ്‌സിയെ വേറിട്ട് നിര്‍ത്തുന്നു.

കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ഐഐഎസ്‌സിയുടെ 2018-19 വര്‍ഷത്തെ വിവിധ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ ഡിഗ്രി, പിജി, ഇന്റിഗ്രേറ്റഡ് പിഎച്ച്ഡി, ഡോക്ടറല്‍ (പിഎച്ച്ഡി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iisc.ac.in- ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-

ബിഎസ്, റിസര്‍ച്ച്: ഗവേഷണ പഠനത്തിന് പ്രാമുഖ്യമുള്ള നാലുവര്‍ഷത്തെ കോഴ്‌സാണിത്. ആകെ 120 സീറ്റുകള്‍. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 2017 ല്‍ പ്ലസ്ടു/ഹയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി. 2018 ല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇനി പറയുന്ന ഏതെങ്കിലും ദേശീയ പരീക്ഷയില്‍ നേടിയ അല്ലെങ്കില്‍ നേടുന്ന യോഗ്യതയുടെ മെരിറ്റ് പരിഗണിച്ചാണ് സെലക്ഷന്‍- KVPY-SA (2016), KVPY-SB (2017), KVPY-SX (2017), JEE Main (2018), IIT-JEE Advanced, NEET-UG (2018). ജനറല്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 60 % ഒബിസി നോണ്‍ ക്രീമിലെയര്‍- 54 %, പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍-30 % മാര്‍ക്കില്‍/സ്‌കോറില്‍ കുറയാതെ ഈ യോഗ്യത നേടിയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റില്‍നിന്നുമാണ് അഡ്മിഷന്‍.

ഫെബ്രുവരി ഒന്ന് മുതല്‍ www.iisc.ac.in/ug ല്‍ നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 500 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 250 രൂപ. ഏപ്രില്‍ 30 വരെ അപേക്ഷാ സമര്‍പ്പണത്തിന് സമയമുണ്ട്. അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളും കോഴ്‌സിന്റെ സവിശേഷതകളും വെബ്‌സൈറ്റിലുണ്ട്. ബിഎസ്‌സി ബിരുദം നേടുന്നവര്‍ക്ക് ഐഐഎസ്‌സിയില്‍ എംഎസ്‌സി പ്രോഗ്രാമില്‍ പഠനം തുടരാവുന്നതാണ്. ഇന്റിഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമിലും പ്രവേശനം ലഭിക്കും.

പിജി, പിഎച്ച്ഡി: ഐഐഎസ്‌സിയുടെ 2018 വര്‍ഷത്തെ പിഎച്ച്ഡി/എംടെക് (റിസര്‍ച്ച്), എംടെക്, മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (MDes), മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ്; ഇന്റിഗ്രേറ്റഡ് പിഎച്ച്ഡി, പിഎച്ച്ഡി എക്‌സ്‌റ്റേണല്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം (ERP) എന്നിവയുടെ  വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iisc.ac.in/admissions ല്‍ ലഭ്യമാണ്. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 26 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. അപേക്ഷാഫീസ് 800 രൂപ. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ക്ക് 400 രൂപ. ERP യ്ക്ക് 2000 രൂപ. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-

  • ഇന്റിഗ്രേറ്റഡ് പിഎച്ച്ഡി- ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ് വിഷയങ്ങളിലാണ് പഠനാവസരം. യോഗ്യത: ബന്ധപ്പെട്ട വിഷ യത്തില്‍ ഫസ്റ്റ്ക്ലാസ് ബാച്ചിലേഴ്‌സ് ഡിഗ്രിയും JAM/JEST2018 സ്‌കോറും ഉണ്ടാകണം.
  • എംഡെസ്- പ്രോഡക്ട് ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ്. യോഗ്യത- സെക്കന്‍ഡ് ക്ലാസ് ബിഇ/ബിടെക്/ബിആര്‍ക് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് സ്‌കോറും ഉണ്ടായിരിക്കണം.
  • മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ് (M.Mgt). യോഗ്യത- ഫസ്റ്റ്ക്ലാസ് എന്‍ജിനീയറിംഗ് ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ അല്ലെങ്കില്‍ ഏങഅഠ സ്‌കോര്‍ ഉണ്ടാകണം. ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തിയാണ് സെലക്ഷന്‍.
  • എംടെക്- എയ്‌റോസ്‌പേസ്, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ്എന്‍ജിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റീരിയല്‍സ്, മൈക്രോ ഇലക്‌ട്രോണിക് സിസ്റ്റംസ്, സിഗ്‌നല്‍ പ്രോസസിംഗ്, സിസ്റ്റംസ് എന്‍ജിനീയറിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിംഗ്, ക്ലൈമറ്റ് സയന്‍സ്, കമ്പ്യൂട്ടേഷണല്‍ ഡാറ്റാ സയന്‍സ്, എര്‍ത്ത് സയന്‍സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്, എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് നെറ്റ്‌വര്‍ക്‌സ്, നാനോ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലാണ് പഠനാവസരം. യോഗ്യത:  ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ബ്രാഞ്ചില്‍/ഡിസിപ്ലിനില്‍ സെക്കന്‍ഡ് ക്ലാസില്‍ കുറയാത്ത ബാച്ചിലേഴ്‌സ് ഡിഗ്രിയും പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
  • എംടെക് (റിസര്‍ച്ച്), പിഎച്ച്ഡി- എന്‍ജിനീയറിംഗ് മേഖലയില്‍ എയ്‌റോസ്‌പേസ്, അറ്റ്‌മോസ്ഫിയറിക് ആന്റ് ഓഷ്യാനിക് സയന്‍സസ്, കെമിക്കല്‍ എന്‍ജിനീയറിംഗ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഓട്ടോമേഷന്‍, എര്‍ത്ത് സയന്‍സസ്, ഇലക്ട്രിക്കല്‍ ആന്റ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് സിസ്റ്റംസ് എന്‍ജിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, മാനേജ്‌മെന്റ് സ്റ്റഡീസ്, മെറ്റീരിയല്‍സ് എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍, നാനോ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, പ്രോഡക്ട് ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ്, സസ്‌റ്റെനബിള്‍ ടെക്‌നോളജീസ്, കമ്പ്യൂട്ടേഷണല്‍ ആന്റ് ഡാറ്റാ സയന്‍സ് വിഷയങ്ങളിലും മറ്റ് ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലും ഗവേഷണ പഠനം നടത്താം.
  • പിഎച്ച്ഡി- സയന്‍സ് മേഖലയില്‍ അസ്‌ട്രോണമി ആന്റ് അസ്‌ട്രോ ഫിസിക്‌സ്, ബയോകെമിസ്ട്രി, ഇക്കോളജിക്കല്‍ സയന്‍സസ്, ഹൈ എനര്‍ജി ഫിസിക്‌സ്, ഇന്‍ ഓര്‍ഗാനിക് ആന്റ് ഫിസിക്കല്‍ കെമിസ്ട്രി, മെറ്റീരിയല്‍സ് റിസര്‍ച്ച്, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി ആന്റ് സെല്‍ ബയോളജി, മോളിക്യുലര്‍ ബയോഫിസിക്‌സ്, മോളിക്യുലര്‍ റിപ്രൊഡക്ഷന്‍, ഡവലപ്‌മെന്റ് ആന്റ് ജനിറ്റിക്‌സ്, ന്യൂറോ സയന്‍സസ്, ഓര്‍ഗാനിക് കെമിസ്ട്രി, ഫിസിക്‌സ്, സോളിഡ് സ്‌റ്റേറ്റ് ആന്റ് സ്ട്രക്ചറല്‍ കെമിസ്ട്രി വിഷയങ്ങളില്‍ ഗവേഷണം നടത്താം.

യോഗ്യത: സെക്കന്‍ഡ് ക്ലാസില്‍ കുറയാത്ത ബിഇ/ബിടെക്. നാലുവര്‍ഷത്തെ ബിഎസ്, എംബിബിഎസ്/എംഡി; എംഇ/എംടെക്/എംആര്‍ക്/എംഫാര്‍മ/എംവിഎസ്‌സി; സയന്‍സ് മാസ്‌റ്റേഴ്‌സ് ഡിഗ്രി; ഇക്കണോമിക്‌സ്/ജിയോഗ്രഫി/സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/മാനേജ്‌മെന്റ്/കൊമേഴ്‌സ്/ഓപ്പറേഷന്‍സ് റിസര്‍ച്ച്/കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും പ്രാബല്യത്തിലുള്ള 'ഗേറ്റ്' സ്‌കോര്‍/നെറ്റ്-ജെആര്‍എഫ് യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എല്ലാ പ്രോഗ്രാമുകളുടെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട രീതി, കോഴ്‌സുകളുടെ വിവരണങ്ങള്‍, സെലക്ഷന്‍ മുതലായവ www.iisc.ac.in/admissions ല്‍ ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.