എന്‍എസ്എസ് പ്രതിനിധിസഭാ തെര. മാര്‍ച്ച് 11ന്

Monday 29 January 2018 2:30 am IST

ചങ്ങനാശ്ശേരി: എന്‍എസ്എസ് പ്രതിനിധിസഭയിലേക്കുള്ള ഈ വര്‍ഷത്തെ  തെരഞ്ഞെടുപ്പ് മാര്‍ച്ച് 11ന് അതാത് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ആഫീസില്‍ നടക്കും. 

പ്രഥമ വോട്ടര്‍പട്ടിക ജനുവരി 30ന് എന്‍എസ്എസ് യൂണിയന്‍ ആഫീസുകളില്‍ പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയിന്മേലുള്ള പരാതികള്‍ ഫെബ്രുവരി 8 വരെ സ്വീകരിക്കും.

അവസാന പട്ടിക ഫെബ്രുവരി 19ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശപത്രികകള്‍ മാര്‍ച്ച് 4ന് രാവിലെ 10  മുതല്‍ 1 വരെ സമര്‍പ്പിക്കാം. വോട്ടെടുപ്പ് ആവശ്യമെങ്കില്‍ മാര്‍ച്ച് 11ന് 10 മുതല്‍ 1വരെ അതത് താലൂക്ക് എന്‍എസ്എസ് യൂണിയനാഫീസുകളില്‍  നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.