അവസാന മത്സരത്തിലും ജയം; ഇംഗ്ലണ്ട് 4-1 ന് പരമ്പര നേടി

Sunday 28 January 2018 11:37 pm IST

പെര്‍ത്ത്: അവസാന മത്സരത്തില്‍ പന്ത്രണ്ട് റണ്‍സിന് ഓസീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര 4-1 ന് സ്വന്തമാക്കി. പേസര്‍ ടോം കറന്റെ അഞ്ചു വിക്കറ്റ് നേട്ടമാണ് അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.

260 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഓസ്‌ട്രേലിയ 48.2 ഓവറില്‍ 247 റണ്‍സിന് പുറത്തായി. കറന്‍ 35 റണ്‍സിന് അഞ്ച് ഓസീസ് വിക്കറ്റുകള്‍ വീഴ്ത്തി. സ്‌റ്റോയ്‌നിസ് 87 റണ്‍സോടെ ടോപ്പ്  സ്‌കോററായി.

നേരത്തെ ബാറ്റിങ്ങിനയക്കപ്പെട്ട ഇംഗ്ലണ്ട്  48.2 ഓവറില്‍ 259 റണ്‍സിന് ഓള്‍ ഔട്ടായി. ജോ റൂട്ട് , റോയ് , ബെയര്‍സ്‌റ്റോ എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. റൂട്ട്  68 പന്തില്‍ 62 റണ്‍സ് നേടി. ഓപ്പണര്‍മാരായ റോയ് 49 റണ്‍സും ബെയര്‍സ്‌റ്റോ 44 റണ്‍സും നേടി.ഓസീസിന്റെ പേസര്‍ ആന്‍ഡ്രു ടൈ 46 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.