എഫ് എ കപ്പ്: ലിവര്‍പൂളിനെ വെസ്റ്റ് ബ്രോംവിച്ച് അട്ടിമറിച്ചു

Sunday 28 January 2018 11:39 pm IST

ലണ്ടന്‍: ലിവര്‍പൂള്‍ എഫ് എ കപ്പില്‍ നിന്ന് പുറത്തായി. നാലാം റൗണ്ടില്‍ വെസ്റ്റ് ബ്രോംവിച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ അട്ടിമറിച്ചു. 

ബ്രാംവിച്ചിനായി ജേ റോഡ്രിഗ്‌സ് രണ്ടു ഗോളും മാറ്റിപ്പ്് ഒരു ഗോളും നേടി. റോബര്‍ട്ടോ ഫിര്‍മിനോയും മുഹമ്മദ് സലാഹുമാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്.

കളിയുടെ അഞ്ചാം മിനിറ്റില്‍ റോബര്‍ട്ടോയുടെ ഗോളില്‍ ലിവര്‍ പൂള്‍ മുന്നിലെത്തി. എന്നാല്‍ രണ്ട് മിനിറ്റിനുളളില്‍ വെസ്റ്റ് ബ്രോംവിച്ച് ഗോള്‍ മടക്കി. പതിനൊന്നാം മിനിറ്റില്‍ വീണ്ടു ഗോള്‍ നേടി റോഡ്രിഗ്‌സ് ടീമിനെ മുന്നിലെത്തിച്ചു. അവസാന നിമിഷങ്ങളില്‍ സലാഹ് ലിവര്‍പൂളിന് സമനില നേടിക്കൊടുത്തു. പക്ഷെ അധിക സമയത്ത് മാറ്റിപ്പ്് നേടിയ ഗോളില്‍ ബ്രോംവിച്ച് വിജയം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.