കണ്ണൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശസ്നേഹദിനമായി പ്രഖ്യാപിക്കണമെന്ന് ട്രേഡ് യൂണിയന് കോ-ഓഡിനേഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ (ടിയുസിസിഐ) നാഷണല്‍ സെക്രട്ടറി എ.പി.അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിയുസിസിഐ കേന്ദ്ര കമ്മറ്റി അംഗം ആര്.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് മുരളി മുണ്ടൂര്‍, വൈസ് പ്രസിഡണ്ട് രാജന് കൂടാളി, സുധീര്‍ ചിറക്കല്‍, വത്സന് കാട്ടാമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: