കണ്ണൂര്‍: അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന പിഎസ്സി-സര്‍ക്കാര്‍ ഒത്തുകളിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കണ്ണൂര്‍ പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി കഴിയാറായിട്ടും നിയമനങ്ങള്‍ നടക്കുന്നില്ല. പല തസ്തികകളിലും പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുകയാണ്. യുവജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള താക്കീതായിരിക്കും മാര്‍ച്ചെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് മുന്നറിയിപ്പ് നല്കി. മാര്‍ച്ച് ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന് ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: