പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി സ്ട്രീറ്റ് സെന്‍സ് പയ്യന്നൂരിന്റ നേതൃത്വത്തില്‍ ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീത ആവിഷ്കാരം ‘വന്ദേ മുകുന്ദ ഹരേ’ അവതരിപ്പിച്ചു. മണികണ്ഠന് (ഇടയ്ക്ക), രതീഷ് ബാസ് (മിഴാവ്).ക്ഷേത്ര പരിസരത്ത് നടന്ന പരിപാടി പയ്യന്നൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് വി ബാലന് ഉദ്ഘാടനം ചെയ്തു. മധു ഒറിജിന്‍ അധ്യക്ഷനായി. പോത്തേര കൃഷ്ണന്, വി. നാരായണന്, എ.കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പി.കെ.മഞ്ജുനാഥ് സ്വാഗതവും കെ. അരുണ്‍ നന്ദിയും പറഞ്ഞു.
പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള ഓഡിയോ സിഡി ‘തൃക്കരം’ പ്രകാശനം ക്ഷേത്ര പരിസരത്ത് നടന്നു. സിനിമ പിന്നണി ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രന് പ്രകാശനം നിര്‍വ്വഹിച്ചു. ക്ഷേത്രം സ്ഥാനികന് സദാനന്ദന് കോമരം സിഡി ഏറ്റുവാങ്ങി. സി.കെ.രാജീവന് അധ്യക്ഷനായി. ഇ.കെ.പൊതുവാള്, പോത്തേര കൃഷ്ണന്, പി നാരായണന്, പി.വി.നാരായണന്, വി.ബാലന് എന്നിവര്‍ സംസാരിച്ചു. എം.വി.ബാലകൃഷ്ണന് സ്വാഗതവും രവീന്ദ്രന് പാടാച്ചേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: