കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ജേര്‍ണലിസ്റ്റ് വോളിബോള്‍ ലീഗിന്റെ (ജെ.വി.എല്‍) പ്രചാരണോല്‍ഘാടനം 30-ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനനത്തില്‍ അറിയിച്ചു.
കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ ആരോഗ്യരക്ഷാഫണ്ട് ശേഖരിക്കുതിനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുത്. വൈകീട്ട് 3.30ന് ബര്‍ണശ്ശേരിയിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ മൈതാനത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പിലാണ് മത്സരം. ടെറിട്ടോറിയല്‍ ആര്‍മി ടീമിനെ മോഹന്‍ലാല്‍ നയിക്കും.
ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം ആണ് പ്രസ്ക്ലബ് ടീമിനെ നയിക്കുന്നത്. ഇന്ത്യന്‍ താരം കിഷോര്‍കുമാര്‍ ജേര്‍ണലിസ്റ്റ് ടീമിന് വേണ്ടി ജഴ്സിയണിയും. മാര്‍ച്ച് അവസാനവാരമാണ് ജേര്‍ണലിസ്റ്റ് വോളി ലീഗ് നടക്കുക. ടെറിട്ടോറിയില്‍ ആര്‍മിയുടെ സ്ഥലത്ത് നടക്കുന്ന മത്സരമായതിനാല്‍ പൊതുജനങ്ങള്‍ക്ക് മത്സരം കാണുന്നതിന് പ്രവേശനമുണ്ടാകില്ല. പത്രസമ്മേളനത്തില്‍ കബീര്‍ കണ്ണാടിപ്പറമ്പ്, യു.പി.സന്തോഷ്, ഷമീര്‍ ഊര്‍പ്പള്ളി, കെ.വിജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: