ഒബിസി മോര്‍ച്ച നേതൃയോഗം

Monday 29 January 2018 1:49 am IST

 

തളിപ്പറമ്പ്: ഭാരതീയ ജനത പാര്‍ട്ടി ഒബിസി മോര്‍ച്ച കണ്ണൂര്‍-തളിപ്പറമ്പ് മണ്ഡലം നേതൃ യോഗം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍  ജില്ലാ അദ്ധ്യക്ഷന്‍ എം.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. 

പിന്നോക്ക സമുദായങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടു രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തുന്ന രാഷ്ട്ര വിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തിക്കൊണ്ട് രാജ്യ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് മോര്‍ച്ചയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഒബിസി മോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  ഒബിസി മോര്‍ച്ച സംസ്ഥാന സമിതി അംഗം കെ.പ്രശോഭ് കുമാര്‍ ബിജെപി ജില്ലാ കമ്മറ്റി അംഗം പി രാഘവന്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി മെമ്പര്‍ കെ.വത്സരാജ് ഒബിസി മോര്‍ച്ച ജില്ലാ ഐടി കണ്‍വീനര്‍ കെ.പി.ജോഷിത് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ദ്വാരകദാസന്‍ സ്വാഗതവും പി.കെ.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.