പേരാവൂര്‍: ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. മണത്തണ ഓടംതോടിലെവെട്ടിക്കുഴിയില് അര്ജുന് രാജാണ് (24) മൈസൂരില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്.
ഇളയച്ചന്റെ മകന്റെ വിവാഹത്തിന് ബംഗളൂരുവിലേക്ക് പോകവെ അര്ജുന് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. വെട്ടിക്കുഴിയില്‍ രാജേന്ദ്രന്റെയും മഞ്ജുളയുടെയും മകനാണ്. സഹോദരി ആതിര.
2015 ആഗസ്ത് ഒന്‍പതിന് ഓടംതോടിനു സമീപം ബാവലിപ്പുഴയിലെ ചപ്പാത്തില്‍ സ്കോര്‍പ്പിയോ ഒഴുക്കില്‍പ്പെട്ട് മരണം മുഖാമുഖം കണ്ട സഹോദരങ്ങളെ രക്ഷിച്ചത് അര്ജുന് രാജിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരുന്നു. സ്വജീവന്‍ പണയം വെച്ച് രണ്ടുപേരെ രക്ഷിച്ച അര്‍ജുനെയും സുഹൃത്തുക്കളായ ഞാമത്തോലില്‍ ജോബിഷ്, നടുവീട്ടില്‍ റോബിന്, നടുവീട്ടില്‍ ജോബിന്, കളപ്പുരയ്ക്കല്‍ മനു എന്നിവരെയും ഓടംതോട് പൗരാവലി അന്ന് ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: