പൂര്‍വ വിദ്യാര്‍ഥികളെ വിദ്യാലയ വികസനത്തില്‍ പങ്കാളികളാക്കണം: മുഖ്യമന്ത്രി

Monday 29 January 2018 1:51 am IST

 

കണ്ണൂര്‍: പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ പഠിച്ച വിദ്യാലയങ്ങളെക്കുറിച്ചുള്ള നല്ല ഓര്‍മകളെ സ്‌കൂള്‍ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും സ്‌കൂള്‍ വെബ്‌സൈറ്റിന്റെ ലോഗിന്‍ കര്‍മവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൂര്‍വ വിദ്യാര്‍ഥികള്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും അവരുമായി ബന്ധപ്പെടാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ കൈയിലുണ്ട്. അക്കാര്യത്തില്‍ വിദ്യാലയങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ പി.കെ.ശ്രീമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, ഡിഇഒ ശശിപ്രഭ, പിടിഎ പ്രസിഡന്റ് ബി.പി.സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.വിജിന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മധുസൂദനന്‍, പഞ്ചായത്തംഗം വിനോദന്‍ പുതുക്കുടി, മാനേജര്‍ ടി.കെ.കേരള വര്‍മ വലിയരാജ, പ്രധാനാധ്യാപകന്‍ വി.എ.ലക്ഷ്മണന്‍ മാസ്റ്റര്‍, മദര്‍ പിടിഎ പ്രസിഡന്റ് കെ.സതി, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.