സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Monday 29 January 2018 1:53 am IST

 

ഇരിട്ടി: 1956 സ്ഥാപിത വര്‍ഷം മുതല്‍ 2017 മാര്‍ച്ച് മാസം വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും പൂര്‍വ്വ അധ്യാപകരേയും പങ്കെടുപ്പിച്ച് ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫെബ്രുവരി 10ന് സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമത്തിന്റെ പ്രചരണത്തിനും സംഘാടനത്തിനുമായി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ സംഘാടക സമിതി ഓഫിസ് ഇരിട്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡണ്ട് പടിയൂര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു.

 പ്രിന്‍സിപ്പാള്‍ കെ.സുരേശന്‍, പ്രധാനാധ്യാപിക എന്‍ പ്രീത, സ്‌കൂള്‍ മാനേജര്‍, കെ.കുഞ്ഞിമാധവന്‍, പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, എം.ബാബു, പി.വി.ശശീന്ദ്രന്‍, ബിന്ദു രമേശന്‍, എം.വിജയന്‍ നമ്പ്യാര്‍, കെ.നന്ദനന്‍, വി.പി.സതീശന്‍, വി.എന്‍.നാരായണന്‍, എം.ജന്‍കേഷ്, കെ.ബെന്‍സി രാജ് എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. അഡ്വ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.