അര്‍ഹതയുളള കരങ്ങളിലേക്ക് അംഗീകാരവും

Monday 29 January 2018 1:54 am IST

 

പാനൂര്‍: അര്‍ഹതയുളള കരങ്ങളില്‍ തന്നെ അംഗീകാരവും. പാനൂര്‍ സിഐ വിവി.ബെന്നിക്ക് വിശിഷ്ട സേവനത്തിനുളള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. 

കുറ്റാന്വേഷണ രംഗത്ത് ഏറെ മികവ് തെളിയിച്ച വി.വി.ബെന്നിക്ക് ലഭിച്ച മെഡല്‍ അര്‍ഹതയ്ക്കുളള അംഗീകാരം തന്നെയായി. ടി.പി.ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് എന്നീ രാഷ്ട്രീയ കൊലപാതകങ്ങളിലും പാനൂര്‍ മേഖലയില്‍ നടന്ന അക്രമസംഭവങ്ങളിലും വി.വി.ബെന്നി തന്റെ മികവ് തെളിയിച്ചതാണ്. ഇതിനു പുറമെ അഖില ഹാദിയ, വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ്, പെരുവണ്ണാമുഴി സെക്‌സ് റാക്കറ്റ് കേസുകളിലെ അന്വേഷണ മികവാണ് അംഗീകാരത്തിന് ഇദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്.

പാനൂര്‍ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം വീണ്ടും സംജാതമായതോടെ ആഭ്യന്തരവകുപ്പ് നേരിട്ട് ഇടപ്പെട്ട് വി.വി.ബെന്നിയെ രണ്ടാമതും സിഐയായി അവരോധിക്കുകയായിരുന്നു. 2009ല്‍ ബാഡ്ജ് ഓഫ് ഓണര്‍, 2011ല്‍ മികച്ച ശാസ്ത്രീയ കുറ്റാന്വേഷക മികവിനുളള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച കായിക താരം കൂടിയായ വിവി.ബെന്നി പേരാമ്പ്ര കുരാച്ചുണ്ട് സ്വദേശിയാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.