രാജസ്ഥാനില്‍ മൂന്നു മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Monday 29 January 2018 9:03 am IST

ജയ്പുര്‍: രാജസ്ഥാനിലെ മൂന്ന് മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ആല്‍വാര്‍, ആജ്മീര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഫെബ്രുവരി ഒന്നിനു വോട്ടെണ്ണും. 38 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. 23 സ്ഥാനാര്‍ഥികള്‍ ആജ്മീറില്‍ ജനവിധി തേടുന്‌പോള്‍ 11 പേരാണ് ആല്‍വാറിലുള്ളത്. മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ എട്ടു സ്ഥാനാഥികള്‍ മത്സരിക്കുന്നു. മൂന്നു മണ്ഡലങ്ങളും ബിജെപി പ്രതിനിധാനം ചെയ്തിരുന്നതാണ്. സന്‍വര്‍ ലാല്‍ ജാട്ട്(ആജ്മീര്‍), ചാന്ദ് നാഥ്(ആല്‍വാര്‍), കീര്‍ത്തികുമാരി(മണ്ഡല്‍ഗഡ്) എന്നിവരുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 

തൊഴില്‍മന്ത്രി ജസ്വന്ത് സിംഗ് യാദവാണ് ആല്‍വാറില്‍ ബിജെപി സ്ഥാനാര്‍ഥി. മുന്‍ എംപി കരണ്‍ സിംഗ് യാദവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആജ്മീറില്‍ സന്‍വര്‍ ലാല്‍ ജാട്ടിന്റെ മകന്‍ രാംസ്വരൂപ് ലംബ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. മുന്‍ എംഎല്‍എ രഘു ശര്‍മയാണു കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.