കാബൂളില്‍ വീണ്ടും സ്ഫോടനം
Monday 29 January 2018 9:41 am IST
പാരീസ്: കാബൂളില്‍ വീണ്ടും സ്ഫോടനം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. കാബൂള്‍ മിലിട്ടറി അക്കാദമിക്കു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് വെടിവയ്പ് തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
കാബൂളിലെ അതീവ സുരക്ഷാ മേഖലയില്‍ താലിബാന് ശനിയാഴ്ച നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ നൂറിലേറെ പേര് കൊല്ലപ്പെടുകയും 160ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.