ന്യൂയോര്‍ക്ക്: അറുപതാമത് ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങിന് വര്‍ണാഭമായ തുടക്കം. ഏറ്റവും മികച്ച ഗാനത്തിനും ആല്ബത്തിനുമടക്കമുള്ള പ്രധാനപ്പെട്ട ആറ് പുരസ്കാരങ്ങള്‍ ബ്രൂണോ മാഴ്സ് സ്വന്തമാക്കി. മികച്ച നവാഗത സംഗീതജ്ഞയായി അലെസിയ കാര തെരെഞ്ഞടുക്കപ്പെട്ടു.
ബ്രിട്ടിഷ് ഗായകന് എഡ് ഷീരന്റെ ഡിവൈഡിനാണ് ഇത്തവണത്തെ മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് ലഭിച്ചത്. 84 വിഭാഗങ്ങളിലായാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലാണ് പുരസ്കാരദാനച്ചടങ്ങ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: