മണല്‍ക്കൂന അപകടക്കെണിയാകുന്നു

Monday 29 January 2018 11:09 am IST

കൊല്ലം: കണ്ണനല്ലൂര്‍ (വടക്കേമുക്ക്)-മീയണ്ണൂര്‍-ഓയൂര്‍ റോഡില്‍) വടക്കേമുക്കില്‍ റോഡ് അറ്റകുറ്റപ്പണിക്ക് ശേഷം റോഡ് സൈഡില്‍ കൂട്ടിയിട്ടിരിക്കുന്ന മണല്‍ക്കൂന അപകടക്കെണിയാകുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഗതാഗതതടസവും അപകടവും ഉണ്ടാകുന്ന രീതിയില്‍ റോഡിലേക്ക് കയറ്റിയാണ് ഗ്രാവല്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡ് അറ്റകുറ്റപ്പണിക്ക് ശേഷം റോഡിന്റെ വശത്തായി രണ്ടുസ്ഥലങ്ങളിലാണ് ഗ്രാവല്‍ ഇട്ടിരിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് ദിവസവും ഇതുവഴി നടന്നുപോകുന്നത്. വലിയവാഹങ്ങള്‍ വരുമ്പോള്‍ റോഡ് സൈഡിലേക്ക് മാറാന്‍ കഴിയുന്നില്ല. നിരവധിതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.