ദല്‍ഹി വിമാനത്താവളത്തില്‍ കള്ളക്കടത്തുക്കാര്‍ക്ക് ജീവനക്കാരുടെ ഒത്താശ

Monday 29 January 2018 11:54 am IST
ടെര്‍മിനല്‍ മൂന്നില്‍ വച്ചാണ് ഇയാള്‍ കള്ളക്കടത്തുകാരനെ സഹായിക്കുന്നതായി കണ്ടെത്തിയത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഈ ജീവനക്കാരന് ടെര്‍മിനല്‍ മൂന്നില്‍ കടക്കുന്നതിന് അധികാരമില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ കള്ളക്കടത്ത് സാധനങ്ങള്‍ പുറത്തെത്തിക്കാന്‍ ഒമ്പത് വഴികളുണ്ടെന്നും ഇവിടെയെല്ലാം ജീവനക്കാരുടെ സഹായം കള്ളക്കടത്തുക്കാര്‍ക്ക് കിട്ടുന്നുണ്ടെന്നും കണ്ടെത്തുകയായിരുന്നു.

ന്യൂദല്‍ഹി: ദല്‍ഹി വിമാനത്താവളത്തില്‍ കള്ളക്കടത്ത് സാധനങ്ങള്‍ ജീവനക്കാരുടെ ഒത്താശയോടെ പുറത്തെത്തിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സ്വര്‍ണ കടത്തിന് കൂട്ടു നിന്ന ജീവനക്കാരനെ പിടികൂടിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

ടെര്‍മിനല്‍ മൂന്നില്‍ വച്ചാണ് ഇയാള്‍ കള്ളക്കടത്തുകാരനെ സഹായിക്കുന്നതായി കണ്ടെത്തിയത്. ഈ ജീവനക്കാരന് ടെര്‍മിനല്‍ മൂന്നില്‍ കടക്കുന്നതിന് അധികാരമില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ കള്ളക്കടത്ത് സാധനങ്ങള്‍ പുറത്തെത്തിക്കാന്‍ ഒമ്പത് വഴികളുണ്ടെന്നും ഇവിടെയെല്ലാം ജീവനക്കാരുടെ സഹായം കള്ളക്കടത്തുക്കാര്‍ക്ക് കിട്ടുന്നുണ്ടെന്നും കണ്ടെത്തുകയായിരുന്നു. 

ഈ വര്‍ഷം 214 കിലോ സ്വര്‍ണമാണ് ഇത്തരത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കള്ളക്കടത്തുകാരെ സഹായിച്ച വിമാനത്താളത്തിലെ 22 ജീവനക്കാരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ എയര്‍ലൈന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനി, ഇമിഗ്രേഷന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.