വളര്‍ച്ചാനിരക്ക് 7.5 ശതമാനം ആകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

Monday 29 January 2018 1:02 pm IST

ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) 6.75 ശതമാനമായി തുടരും. അടുത്ത വര്‍ഷം (2018-19) ഏഴു മുതല്‍ 7.5 വരെയാകും.  ഇടക്കാല സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ വളര്‍ച്ച ശരാശരി 6.5 ആയിരിക്കും.

'നയ ജാഗ്രത' എന്നു വിളിക്കാവുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ മോദി സര്‍ക്കാരിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥയും ഭാവി സാദ്ധ്യതയുമാണ്.  പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സമര്‍പ്പിച്ചു. ബജറ്റിനു മുമ്പുള്ള ആധികാരിക രേഖകൂടിയാണിത്. ഇതിനെ ആശ്രയിച്ചായിരിക്കും കേന്ദ്ര ബജറ്റ്. 
 
ജിഎസ്ടി, ബാങ്ക് റീ ക്യാപ്പിറ്റലൈസേഷന്‍, നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ പരിഷ്‌കാരം, കയറ്റുമതിയിലെ വന്‍ വര്‍ദ്ധന തുടങ്ങിയ കാര്യങ്ങളാല്‍ ഇടക്കാല സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെട്ടിരിക്കുന്നുവെന്നാണ്. 
 
വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പുണ്ട്. സമ്പാദ്യത്തേക്കാള്‍ നിക്ഷേപത്തിലേക്ക് മനസു തിരിഞ്ഞിരിക്കുന്നു. നേരിട്ടുള്ള നികുതി പിരിക്കല്‍ വിദേശ രാജ്യങ്ങളിലെ തോത് പ്രകാരം കുറവാണ്.

-കാലവസ്ഥയിലെ അതിതീവ്രാവസ്ഥകള്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

-ജിഎസ്ടിക്ക് ശേഷം പരോക്ഷ നികുതിയിനത്തില്‍ നികുതികൊടുക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധന ഉണ്ടായി.

-ആഗോള വിപണിയിലെ എണ്ണവിലയിലെ വര്‍ദ്ധനയാണ് ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാ പ്രശ്‌നം.

-ഉല്‍പ്പാദന വളര്‍ച്ച ഈ വര്‍ഷം എട്ടുശതമാനമായി ഉയരും.

-തൊഴിലും- കൃഷിയും ആയിരിക്കും പ്രമുഖ മേഖല.

-അടുത്ത സാമ്പത്തിക വര്‍ഷം ഉപഭോക്തൃ മേഖല കൂടുതല്‍ ശക്തിപ്പെടും.

-കാര്‍ഷിക ഉല്‍പ്പാദന വളര്‍ച്ച 2.1 ശതമാനമാണ് നിലവില്‍.

-ജിഎസ്ടി നടപ്പായ ശേഷം 18 ലക്ഷം പുതിയ നികുതി ദായകര്‍ കൂടി. പരോക്ഷ നികുതി ദായകരുടെ എണ്ണം ഇരട്ടിയായി.

-ജിഎസ്ടി വരുമാനത്തില്‍ 12 ശതമാനം വര്‍ദ്ധന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.