പി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

Monday 29 January 2018 1:02 pm IST

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി.ജയരാജന്‍ തുടരും. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവവസമായ ഇന്ന് നടന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനു ശേഷമാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

49 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റിയില്‍ ആറ് പുതുമുഖങ്ങളാണുള്ളത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിനും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സി.കെ.പത്മനാഭനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല.

2010ലാണ് പി.ജയരാജന്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.