ബില്‍ രാജ്യസഭയിലെത്തും മുമ്പ് ഒരു മുത്തലാഖ് കൂടി

Monday 29 January 2018 1:43 pm IST

 
 
ലഖ്‌നൗ: ലോക്‌സഭ പാസാക്കിയ മുത്ത്വലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനു തൊട്ടു മുമ്പ് ഉത്തര്‍പ്രദേശിലെ ഹാപൂരില്‍നിന്ന് ഒരു മുത്ത്വലാഖ് ദയനീയ സംഭവം കൂടി. കൂട്ടുകാരുമായി ചേര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ഭീഷണിപ്പെടുത്തി വിവാഹ മോചന കരാറില്‍ ഒപ്പുവെപ്പിച്ചശേഷം മുത്തലാഖ് ചൊല്ലി. സ്ത്രീയുടെ ബന്ധുക്കള്‍ നീതിതേടി പരാതി നല്‍കി. മാദ്ധ്യമങ്ങളുടെ സഹായവും തേടി.
 
ഈ സ്ത്രീയുടെ ജീവിതം ദുരന്തപര്‍വമാണ്. ബലാല്‍സംഗത്തിനിരയായ സ്ത്രീ അക്രമിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായി. നാട്ടു പഞ്ചായത്താണ് ഈ വ്യവസ്ഥ വെച്ചത്. എന്നാല്‍ വിവാഹാനന്തരം നിരന്തരം ദേഹോപദ്രവമേല്‍പ്പിക്കുക ഭര്‍ത്താവിന്റെ പതിവായിരുന്നുവെന്ന് സ്ത്രീയുടെ അമ്മാവന്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു. 
 
കഴിഞ്ഞ ദിവസം സ്ത്രീയെയും അവളുടെ അച്ഛനേയും ഭര്‍ത്താവും സഹായികളും ചേര്‍ന്ന് ആളൊഴിഞ്ഞ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ നിര്‍ബന്ധിച്ച് ചില കടലാസുകളില്‍ ഒപ്പുവെപ്പിച്ചു. വിരലടയലാളവും എടുത്തു. തുടര്‍ന്ന് മൂന്നുവട്ടം ത്വലാഖ് ചൊല്ലുകയായിരുന്നു, അമ്മാവന്‍ പറയുന്നു. 
 
ഇതിനെതിരേ അധികൃതര്‍ക്ക് സ്ത്രീ ഭര്‍ത്താവിനെതിരേ പരാതി നല്‍കി. പരാതി അന്വേഷിക്കുന്നതായി ഹാപൂര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.