മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും ഡോക്ടറേറ്റ് സമ്മാനിച്ചു

Monday 29 January 2018 2:32 pm IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല, ചലച്ചിത്ര താരം മോഹന്‍ലാലിനും കായികതാരം 'പയ്യോളി എക്‌സപ്രസ്' പി.ടി. ഉഷയ്ക്കും ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചു. നാലു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ബഹുമതി  ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ പി. സദാശിവം സമ്മാനിച്ചു.

മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കും രാജ്യത്തെ മറ്റു ഭാഷകളിലെ സിനിമാ അഭിനയ മികവ് പരിഗണിച്ചുമാണ് മോഹന്‍ലാലിന് കാലിക്കട്ട് സര്‍വകലാശാലയുടെ പരമോന്നത ബഹുമതി നല്‍കിയത്. തനിക്കു ലഭിച്ച ആദരം മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകരമാണെന്ന് മോഹന്‍ലാന്‍ പറഞ്ഞു. സിനിമാ ലോകത്തിനും സംസ്കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സര്‍വകലാശാല നേരത്തേ മോഹന്‍‌ലാലിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസ് റിക്കാര്‍ഡിനുടമയായ പി.ടി ഉഷ അന്താരാഷ്ട്രതലത്തില്‍ 103 മെഡലുകള്‍ നേടിയിട്ടുണ്ട്. തന്റെ കായിക രംഗത്തെ വര്‍ച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കട്ട് സര്‍വകലാശാല നല്‍കുന്ന കിരീടം വളര്‍ത്തമ്മ നല്‍കുന്ന ആദരമാണെന്ന് പി.ടി. ഉഷയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.